നജ്‌റാനിലെ ഖത്വര്‍ സൈനികരെ പ്രതിരോധ സഹമന്ത്രി സന്ദര്‍ശിച്ചു

Posted on: June 20, 2016 8:40 pm | Last updated: June 20, 2016 at 8:40 pm
SHARE
പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ നജ്‌റാന്‍ സൈനിക ക്യാമ്പ് സന്ദര്‍ശിക്കുന്നു
പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ നജ്‌റാന്‍ സൈനിക ക്യാമ്പ് സന്ദര്‍ശിക്കുന്നു

ദോഹ: യമനിലെ അറബ് സഖ്യസേനയുടെ ദൗത്യത്തിനായി നജ്‌റാനില്‍ വിന്യസിച്ച ഖത്വര്‍ സായുധ സേനയുടെ ക്യാമ്പില്‍ പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ സന്ദര്‍ശനം നടത്തി. സഊദി സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് ചീഫും സഖ്യസേനയുടെ കമാന്‍ഡറുമായ കേണല്‍ ജനറല്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ സ്വാലിഹ് അല്‍ ബനിയാന്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഖത്വരി ക്യാമ്പിലെ എല്ലാ ഉദ്യോഗസ്ഥരെയും സൈനികരെയും കണ്ട മന്ത്രി, അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ആശംസ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here