ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

Posted on: June 20, 2016 8:24 pm | Last updated: June 20, 2016 at 8:24 pm
എ വി  അബൂബക്കര്‍
എ വി
അബൂബക്കര്‍

ദോഹ: ഖത്വറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന തൃശൂര്‍ പാവട്ടി സ്വദേശി എ വി അബൂബക്കര്‍ നാട്ടില്‍ നിര്യാതനായി. ഉദയം പഠനവേദിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. ഹൃദ്‌രോഗ ബാധിതനായിരുന്ന അദ്ദേഹം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കബറടക്കം ഇന്നലെ വെന്മേനാട് മഹല്ല് കബര്‍സ്ഥാനില്‍ നടന്നു. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ എ വി ഹംസ സഹോദരനാണ്. ഭാര്യ: സുഹറ. മക്കള്‍: മുജീബ്, ഷബീജ, ഖദീജ, റുദൈന. മരുമക്കള്‍: ആരിഫ് അലങ്കാര്‍, നജ്‌ല.