എയ്‌സര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; 34,500 പേരുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു

Posted on: June 20, 2016 7:55 pm | Last updated: June 20, 2016 at 7:55 pm
SHARE

ACERതായ്‌പേയ്: പ്രമുഖ തായ് വാനീസ് കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ എയ്‌സറിന്റെ വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു. വെബ്‌സൈറ്റ് വഴി കമ്പ്യൂട്ടര്‍ പര്‍ച്ചേസ് ചെയ്ത 34500 പേരുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് സൂചന. ഇതോടെ ഇക്കാര്യം കാണിച്ച് മുഴുവന്‍ ഉപഭോക്താക്കള്‍ക്കും എയ്‌സര്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കി.

2015 മെയ് 12നും 2016 ഏപ്രില്‍ 28നും ഇടയില്‍ എയ്‌സര്‍ വെബ്‌സൈറ്റ് വഴി പര്‍ച്ചേസ് നടത്തിയവരുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളാണ് ചോര്‍ന്നത്. യുഎസ്, കാനഡ, പോര്‍ട്ടോ റിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളാണ് കൂടുതലായും കെണിയില്‍ കുടുങ്ങിയത്. പേര്, വിലാസം, കാര്‍ഡ് നമ്പര്‍, എക്‌സ്‌പൈറി ഡേറ്റ്, സിവിസി കോഡ് തുടങ്ങിയവ ചോര്‍ത്തപ്പെട്ടിരിക്കാന്‍ സാധ്യതയുള്ളതായി കാണിച്ചാണ് എയ്‌സര്‍ അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് കയച്ചിരിക്കുന്നത്.

അതേസമയം, സാമൂഹിക സുരക്ഷാ നമ്പറുകള്‍, പാസ്‌വേഡുകള്‍, ലോഗിന്‍ വിവരങ്ങള്‍ തുടങ്ങിയവ നഷ്ടപ്പെട്ടിട്ടില്ലെന്ന് എയ്‌സര്‍ അധികൃതര്‍ അഎറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here