സിബാബ്‌വേയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം

Posted on: June 20, 2016 7:45 pm | Last updated: June 20, 2016 at 7:45 pm

T20ഹരാരെ: സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം. സിംബാബ്‌വേയുടെ 99 റണ്‍സ് 13.1 ഓവറില്‍ ഇന്ത്യ മറികടന്നു. ട്വന്റി 20യില്‍ ഇന്ത്യയുടെ ആദ്യ 10 വിക്കറ്റ് ജയമാണിത്. ഇന്ത്യയ്ക്കായി ഓപ്പണര്‍ മന്‍ദീപ് സിങ് അര്‍ധസെഞ്ചുറി (52) നേടി. ലോകേഷ് രാഹുല്‍ 40 പന്തില്‍ 47 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ മല്‍സരത്തില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ച ആവേശത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെയ്ക്ക് ഇത്തവണ പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. അഞ്ചാം ഓവറില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ ബരീന്ദര്‍ സ്രാനാണ് സിംബാബ്‌വെയെ തകര്‍ത്തത്. അശോക് ഡിന്‍ഡയ്ക്ക് ശേഷം ട്വന്റി20യില്‍ ഒരു ഓവറില്‍ മൂന്നോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായി.