Connect with us

Gulf

മസ്ജിദുല്‍ ഹറാമിലേക്ക് വിശ്വാസികളുടെ ഒഴുക്ക്

Published

|

Last Updated

മക്ക: വിശുദ്ധ റംസാന്‍ പാപമോചനത്തിന്റെ പത്തിലേക്ക് കടന്നതോടെ മസ്ജിദുല്‍ ഹറാമും പരിസരവും വിശ്വാസികളാല്‍ തിങ്ങി നിറഞ്ഞു തുടങ്ങി. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നിന്നും വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും മറ്റ് ഇന്ത്യയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിനു ഉംറ തീര്‍ത്ഥാടകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. മസ്ജിദുല്‍ ഹറാമിന്റെ പ്രധാന കവാടമായ് കിംഗ് അബ്ദുള്‍ അസീസ് ഗേറ്റ് റംസാന്‍ തുടക്കം മുതലെ വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തിരുന്നു.

വെള്ളിയാഴ്ച മുതല്‍ ഹറമിന്റെ മുഴുവന്‍ പ്രധാന വാതിലുകളും തുറന്നത് വിശാസികള്‍ക്ക് അനുഗ്രഹമായി. ഇപ്പോള്‍ നാല് നിലയിലായാണ് വിശ്വാസികള്‍ കഅ്ബയെ പ്രദ്ക്ഷിണം ചെയ്യുന്നത്.നേരത്തെ താല്‍കാലിക മത്വാഫ് നീക്കം ചെയതതിനാല്‍ ഓരേ സമയം 30000 തീര്‍ത്ഥാടകര്‍ക്ക ത്വവാഫ് പൂര്‍ത്തിയാക്കാന്‍ കഴിയും.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പാപമോചനത്തിന്റെ പത്തിന്റെ പ്രവിത്രതയെ കണക്കിലെടുത്തു പ്രഭാത നിസ്‌ക്കാരം മുതല്‍ തന്നെ ഹറം പള്ളിയിലും പരിസരങ്ങളിലും ഇടം പിടിക്കുന്നു. ജീവിതത്തില്‍ വന്നുപോയ പാപങ്ങളെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്ത്ഥനകളാല്‍ കഴുകിക്കളയുന്നു. വിശുദ്ധ കഅ്ബയുടെ കില്ല പിടിച്ച് പൊട്ടിക്കരയുന്ന വിശ്വാസി വൃന്ദത്തെയും വിശുദ്ധ ഭവനത്തില്‍ കാണാം.

തിരക്ക് കാരണം രവിലെ 6.30 തന്നെ പ്രധാന വാതിലുകളെല്ലാം അടച്ചിരുന്നു. പ്രധാന കവാടത്തിനു മുമ്പിലുള്ള ചെറിയ ക്ലോക്ക് നീക്കം ചെയ്യാനുള്ള ഉത്തരവ് തീര്‍ത്ഥാടകര്‍ക്ക് പള്ളിയിലേക്കുള്ള കൂടുതല്‍ സഞ്ചാരയോഗ്യമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. റംസാനിലും ഹജ്ജ് വേളകളിലും തീര്‍ത്ഥാടകരുടെ തിക്കും തിരക്കും നിയന്ത്രണ വിധേയമാക്കുന്ന ഹറം പോലിസ് വകുപ്പിന്റെ സേവനം പ്രശംസനീയമാണ്.