പേരോടിന്റെ റമസാന്‍ പ്രഭാഷണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: June 19, 2016 5:55 pm | Last updated: June 19, 2016 at 5:55 pm
SHARE

perodഅബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ ദ്വിദിന റമസാന്‍ പ്രഭാഷണത്തിന് അബുദാബിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

തിങ്കളാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിലും 24ന് അബുദാബി നാഷണല്‍ തിയേറ്ററിലുമാണ് പ്രഭാഷണം ഒരുക്കിയിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും സമസ്ത കേരള സുന്നി യുവജനസംഘം പ്രസിഡന്റും കുറ്റിയാടി സിറാജുല്‍ ഹുദ ജനറല്‍ സെക്രട്ടറിയുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഈ വര്‍ഷം റമസാന്‍ അതിഥിയായി യു എ ഇയില്‍ എത്തുകയും നിരവധി പ്രഭാഷണ വേദികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

അബുദാബിയിലെ ഏറ്റവും പ്രൗഢമായ ചടങ്ങുകളാണ് നടക്കുക. മുന്‍ വര്‍ഷങ്ങളിലും പ്രസിഡന്റിന്റെ റമസാന്‍ അതിഥിയായി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി യു എ ഇയില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. രാത്രി 10.30നാണ് പ്രഭാഷണം ആരംഭിക്കുക. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പ്രഭാഷണം വിജയിപ്പിക്കുന്നതിന് ഉസ്മാന്‍ സഖാഫി തിരുവത്ര ചെയര്‍മാനായും ഉമ്മര്‍ മുസ്‌ലിയാര്‍ തളിപ്പറമ്പ്, സിദ്ദീഖ് അന്‍വരി, ശംസുദ്ദീന്‍ ഹാജി, ഇബ്‌റാഹീം ബാഖവി കൂരിയാട് എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും ഹംസ അഹ്‌സനി വയനാട് ജനറല്‍ കണ്‍വീനറായും സമദ് സഖാഫി, മുഹമ്മദ് അബ്ദുല്‍ ബാരി, എസ് എം കടവല്ലൂര്‍, അബ്ദുല്ല അമാന്‍, കെ പി എം ശാഫി പട്ടുവം എന്നിവരെ ജോ.കണ്‍വീനര്‍മാരായും പി സി മുഹമ്മദ് ഹാജി ട്രഷററായും സ്വാഗതസംഘം രൂപവത്കരിച്ചു.

സിദ്ദീഖ് പൊന്നാട്, സദഖത്തുല്ല പട്ടാമ്പി (ഗതാഗതം), ഫഹദ് സഖാഫി, അബ്ദുല്‍ ഗഫൂര്‍ പ്രചാരണം), അബ്ദുലത്വീഫ് ഹാജി, പറപ്പൂര്‍ ഹാജി (ഭക്ഷണം), അബൂബക്കര്‍ അസ്ഹരി, ഹക്കീം വളകൈ (സാമ്പത്തികം) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here