നിസാന്‍ മൈക്രക്ക് 54,000 രൂപ വിലക്കിഴിവ്

Posted on: June 17, 2016 9:17 pm | Last updated: June 17, 2016 at 9:17 pm

Nissan micraനിസാന്‍ മൈക്ര ഓട്ടോമാറ്റിക്കിന്റെ വില 54,000 രൂപ വരെ കുറക്കാന്‍ കമ്പനി തീരുമാനിച്ചു. മൈക്ര സിവിടിയുടെ അടിസ്ഥാന വകഭേദമായ എക്‌സ് എല്ലിന് 6.09 ലക്ഷം രൂപയും മുന്തിയ വകഭേദമായ എക്‌സ് വിക്ക് 6.85 ലക്ഷം രൂപയുമാണ് കൊച്ചി എക്‌സ് ഷോറൂം വില. ഇതോടെ പ്രീമിയം ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഏറ്റവും വിലക്കുറവുള്ള മോഡലായി മൈക്ര മാറി.

76 ബിഎച്ച്പി ശേഷിയുള്ള 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് മൈക്രക്ക്. ലിറ്ററിന് 19.34 മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

2010 ജൂലൈയില്‍ ആണ് നിസാന്‍ മൈക്ര ഇന്ത്യന്‍ വിപണിയിലിറക്കിയത്. പക്ഷേ ഈ മോഡല്‍ കമ്പനി പ്രതീക്ഷിച്ചപോലെ വില്‍പന വിജയം നേടിയില്ല. സ്വിഫ്റ്റ്, ബലേനോ, എലൈറ്റ് 20, ഫോക്‌സ്‌വാഗന്‍ പോളോ മോഡലുകളോട് മൈക്ര മത്സരിക്കുന്നത്.