106 വര്‍ഷം പഴക്കമുള്ള വിശുദ്ധ കഅബയുടെ കിസ്‌വ ശൈഖ് മുഹമ്മദ് ദാനം ചെയ്തു

Posted on: June 17, 2016 3:02 pm | Last updated: June 17, 2016 at 3:02 pm

sheikh muhammedദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 106 വര്‍ഷം പഴക്കമുള്ള വിശുദ്ധ കഅബയുടെ കിസ്‌വ ദാനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്തുന്നതിനായി ലേലം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ദാനം ചെയ്തിരിക്കുന്നത്. ശൈഖ് മുഹമ്മദിന്റെ ഔദ്യോഗിക ശേഖരത്തില്‍ നിന്ന് ഈ ലക്ഷ്യത്തിനായി ദാനം ചെയ്ത വസ്തുക്കളിലാണ് കിസ്‌വയും ഉള്‍പെട്ടിരിക്കുന്നത്. സ്വര്‍ണ-വെള്ളി നൂലുകളാല്‍ നെയ്‌തെടുത്തതാണ് കിസ്‌വ. മദീനത്ത് ജുമൈറയില്‍ 21ന് നടക്കുന്ന ചടങ്ങിലാവും എമിറേറ്റ്‌സ് ഓക്ഷന്റെ നേതൃത്വത്തില്‍ ഇവ ലേലം ചെയ്യുക.