ജിഷ വധം;പ്രതിക്ക് രണ്ട് ഭാര്യമാരും രണ്ട് കുട്ടികളും

Posted on: June 17, 2016 5:17 am | Last updated: June 17, 2016 at 8:56 am

jisha murder caseകൊച്ചി: ജിഷ വധക്കേസില്‍ പിടിയിലായ അമീറുല്‍ ഇസ്‌ലാമിന്(23) അസമിലും പെരുമ്പാവൂരിലുമായി രണ്ട് ഭാര്യമാരും രണ്ടു കുട്ടികളുമുള്ളതായി പോലീസ് പറയുന്നു. പെരുമ്പാവൂരിലുള്ള ഭാര്യയില്‍ ഇയാള്‍ക്ക് ഒരു വയസ്സുള്ള ഒരു കുട്ടിയുണ്ട്. അസമിലുളള ഭാര്യക്ക് 38 വയസ്സാണ് പ്രായം. ഈ ബന്ധത്തിലും ഒരു മകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ലൈംഗിക വൈകൃതത്തിന് അടിമയായ ഇയാള്‍ ജന്മനാ ക്രിമിനലാണെന്നാണ് പോലീസ് പറയുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് അമീറുല്‍ ഇസ്‌ലാം കേരളത്തിലെത്തിയത്. സുഹൃത്തുക്കള്‍ മുഖാന്തിരം പെരുമ്പാവൂരിലെത്തിയ പ്രതി കെട്ടിട നിര്‍മാണ ജോലികള്‍ ചെയ്തു വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ജിഷയുടെ വീടിന് സമീപത്തുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ താമസമാരംഭിച്ചത്. ജിഷയുടെ വീടിന്റെ സമീപത്തുള്ള മറ്റൊരു വീടിന്റെ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് ജിഷയുമായി ഇയാള്‍ പരിചയപ്പെടുന്നത്. ഞായറാഴ്ചകളില്‍ ജിഷയുടെ വീടിന് സമീപമുള്ള പാടശേഖരത്തുള്ള തോട്ടില്‍ കുളിക്കാന്‍ ഇയാള്‍ പോകാന്‍ തുടങ്ങിയതോടെ കൂടുതല്‍ പരിചയമായി. പിന്നീട് ജിഷയുടെ വീട്ടില്‍ നിര്‍മാണ ജോലിക്ക് എത്തിയപ്പോഴാണ് കൂടുതല്‍ അടുപ്പത്തിലായത്. ഇതിനിടയില്‍ ജിഷയുടെ വീട് പണിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തോടെ ജിഷയും ഇയാളും തമ്മില്‍ തെറ്റി.
ഇതിനിടയിലാണ് സ്ത്രീകളുടെ കുളിക്കടവില്‍ അമീറുല്‍ ഇസ് ലാം കുളിക്കാനിറങ്ങിയപ്പോള്‍ അവിടെയുണ്ടായിരുന്ന സ്ത്രീകളുമായി വാക്കേറ്റമുണ്ടായതും സ്ത്രീകളുടെ അടിയേറ്റതു കണ്ട്് ജിഷ ചിരിച്ചതും അതൊരു പകയായി വളര്‍ന്നതും.