Connect with us

Sports

മുന്‍ അര്‍ജന്റീന താരം മുംബൈ സിറ്റിയില്‍

Published

|

Last Updated

മുംബൈ: കൊറിന്ത്യന്‍സിന്റെ മുന്‍താരവും രണ്ട്തവണ അര്‍ജന്റീന ദേശീയടീമിനുവേണ്ടി ജഴ്‌സിയണിയുകയും ചെയ്ത അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ മാറ്റിയാസ് ഡെഫെഡറികോ ഐ എസ് എല്‍ ടീമായ മുംബൈ സിറ്റി എഫ് സിയുമായി കരാറിലെത്തി.
2009ല്‍ പനാമക്കെതിരെയുള്ള സൗഹൃദ മത്സരത്തില്‍ ഡെഫെഡറികോ ദേശീയ ടീമിനുവേണ്ടി ഒരു ഗോള്‍ നേടിയിട്ടുണ്ട്. ചിലിയന്‍ ക്ലബ് സാന്‍ മാര്‍കോസ് ഡിഅറികയില്‍നിന്നാണ് 26കാരനായ താരം മുംബൈയിലെത്തുന്നത്. മുംബൈ ടീമുമായി കരാറിലെത്തിയതില്‍ വളരെ സന്തുഷ്ടനാണ്. ഐ എസ് എല്ലിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്”- ഡെഫെഡറികോ പറഞ്ഞു.

---- facebook comment plugin here -----

Latest