Connect with us

Health

കാപ്പി കാന്‍സറിന് കാരണമാകില്ലെന്ന് ലോകാരോഗ്യ സംഘടന

Published

|

Last Updated

വാഷിംഗ്ടണ്‍: കാപ്പി കുടിക്കുന്നത് കാന്‍സറിന് കാരണമാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ഇതേതുടര്‍ന്ന് കാന്‍സര്‍ സാധ്യതയുള്ള ഭക്ഷ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് കാപ്പിയെ ഒഴിവാക്കി. കാപ്പി കാന്‍സര്‍ വരുത്തുമെന്നതിന് വ്യക്തമായ തെളിവുകളില്ലാത്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നടപടി.

അതേസമയം ശക്തമായ ചൂടുള്ള ഏത് പാനീയവും കാന്‍സര്‍ സാധ്യതയുണ്ടാക്കുമെന്ന് കാന്‍സറിനെക്കുറിച്ച് ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര സംഘടനയായ ഐഎആര്‍സിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ കാപ്പിയെന്നോ ചായയെന്നോ വ്യത്യാസമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ടു തന്നെ കാപ്പിയെ മാത്രം കാന്‍സര്‍ സാധ്യതയുള്ളവയുടെ പട്ടികയില്‍ പെടുത്താനാകില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.