യു എ ഇയും നാസയും കരാറൊപ്പിട്ടു

Posted on: June 14, 2016 11:09 pm | Last updated: June 14, 2016 at 11:09 pm

Untitled-1 copyസമാധാനാവശ്യങ്ങള്‍ക്കായി ഗവേഷണ പരീക്ഷണങ്ങള്‍ക്ക് യു എ ഇയും അമേരിക്കയിലെ നാസയും തമ്മില്‍ കരാര്‍ ഒപ്പിട്ടു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ യു എ ഇ സ്‌പേസ് ഏജന്‍സി ചെയര്‍മാന്‍ ഡോ. ഖലീഫ അല്‍ റുമൈത്തി-നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡന്‍ എന്നിവര്‍ ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്.
ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ബഹിരാകാശ ശാസ്ത്രം, ഭൗമ ശാസ്ത്രം, ഭൗമ നിരീക്ഷണം, ബഹിരാകാശ നിരീക്ഷണ ശാഖയുടെ വിദ്യാഭ്യാസം ഈ മേഖലയിലെ സുരക്ഷ എന്നിവയില്‍ പരസ്പര സഹകരണത്തിന് ഈ കരാറിലൂടെ ധാരണയായി.
ഇതോടൊപ്പം ചൊവ്വാ ദൗത്യത്തിന് യു എ ഇ ബഹിരാകാശ ഏജന്‍സി നാസയുമായി പരസ്പരം സഹകരിക്കുന്നതിനും ധാരണയായി.