ഫ്ളോറിഡയിൽ സ്വവർഗാനുരാഗികളുടെ നിശാ ക്ലബിൽ വെടിവെപ്പ്; 50 പേർ കൊല്ലപ്പെട്ടു

Posted on: June 12, 2016 5:08 pm | Last updated: June 13, 2016 at 5:20 pm
SHARE

orlando shooting

ഫ്‌ളോറിഡ: യുഎസില്‍ സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയിലുള്ള പള്‍സ് ക്ലബ് എന്ന നിശാക്ലബിലാണ് സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഭീകരാക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിക്കാണ് ആക്രമണമുണ്ടായത്. ആക്രമണം നടക്കുമ്പോൾ നൂറിലധികം ആളുകൾ ക്ലബ്ബിൽ ഉണ്ടായിരുന്നു.

മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എവിടെയും മൃതേദഹങ്ങൾ ചിതറിക്കിടക്കുകയാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.

us shooting

ക്ലബ്ബിൽ അതിക്രമിച്ചു കടന്നയാൾ ചുറ്റിനും വെടിയുതിർക്കുകയായിരുന്നു. അക്രമി 20 റൗണ്ടോളം വെടിയുതിർത്തതായാണ് വിവര‌ം. റെെഫിളുകളും കെെത്തോക്കുകളും മറ്റു ചില ആയുധങ്ങളുമായാണ് അക്രമി എത്തിയതെന്ന് പാേലീസ് വൃത്തങ്ങൾ പറഞ്ഞു. ഇയാൾ പിന്നീട് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

us shooting2

യുഎസില്‍ 2015ല്‍ 372 വെടിവെപ്പുകളിലായി 475 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 18760 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here