സിഖ് വിരുദ്ധ കലാപം: 75 കേസുകള്‍ പുനരന്വേഷിക്കും

Posted on: June 12, 2016 1:42 pm | Last updated: June 13, 2016 at 8:36 am

sikh massacreന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 75 കേസുകള്‍ പുനരന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 237 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കേസുകളും പുനരന്വേഷിക്കുന്നവയില്‍ ഉള്‍പ്പെടുന്നു.

1984 ലിലുണ്ടായ കലാപത്തില്‍ ഡല്‍ഹിയില്‍ 2500 പേര്‍ കൊല്ലപ്പെട്ടിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 587 കേസുകളാണ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തത്. പഞ്ചാബില്‍ അടുത്തവര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിഖ് വിരുദ്ധ കലാപക്കേസുകള്‍ പുനരന്വേഷിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.