റമസാന്‍ ആത്മീയതയുടെ മാസം: എ പി മുഹമ്മദ് മുസ്‌ലിയാര്‍

Posted on: June 12, 2016 12:05 am | Last updated: June 12, 2016 at 12:05 am

കുന്ദമംഗലം: ഖുര്‍ആന്‍ ഇറങ്ങിയ മാസമായ റമസാന്‍ സമ്മാനിക്കുന്നത് വിശിഷ്ടമായ ദിനരാത്രങ്ങളാണെന്നും ഇസ്‌ലാമിക വിശ്വാസികള്‍ സ്രഷ്ടാവിലേക്ക് സജീവമായി അടുത്ത് ജീവിതത്തെ ആത്മീയമായി ചിട്ടപ്പെടുത്താന്‍ ഈ മാസം ഉപയോഗപ്പെടുത്തണമെന്നും സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ പറഞ്ഞു. റമസാന്‍ പ്രമാണിച്ച് മര്‍കസില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസികള്‍ നന്മയുടെ പക്ഷത്തു സജീവമാകേണ്ട മാസമാണ് റമസാന്‍. സുന്നത്തായ കര്‍മങ്ങള്‍ അധികരിപ്പിച്ച് അല്ലാഹുവിലേക്ക് അടുക്കുക, സ്വര്‍ഗ കവാടങ്ങള്‍ തുറന്നുവെക്കപ്പെട്ട ഈ മാസം വിശ്വാസികള്‍ അലസമാക്കി നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ലത്തീഫ് സഖാഫി പെരുമുഖം അധ്യക്ഷനായിരുന്നു. സയ്യിദ് അബ്ദുല്‍ അസീസ് കാമില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. വി എം റഷീദ് സഖാഫി മാങ്ങാട് പ്രാര്‍ത്ഥന നിര്‍വഹിച്ചു. കുട്ടി നടുവട്ടം സംബന്ധിച്ചു.