കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടുത്തം

Posted on: June 11, 2016 9:07 pm | Last updated: June 11, 2016 at 9:07 pm

kuwaitകുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാര്‍ഗോ ടെര്‍മിനലില്‍ തീപിടുത്തം. നിരവധി ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് തീയണച്ചത്. അപകടത്തില്‍ ആളപായമില്ല. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് ഫയര്‍ സര്‍വീസ് ഡയരക്ടറേറ്റ് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ജമാല്‍ അല്‍ബുലൈഹീസ് പറഞ്ഞു. തീയണക്കാന്‍ പ്രയത്‌നിച്ച ഫയര്‍ എന്‍ജിനീയര്‍മാര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.