കാര്യങ്ങള്‍ പഠിക്കാതെ പ്രസ്താവന നടത്തരുത്; സിപിഎം മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം

Posted on: June 11, 2016 8:09 pm | Last updated: June 12, 2016 at 11:31 am

cpmതിരുവനന്തപുരം: സിപിഎം മന്ത്രിമാര്‍ക്ക് പാര്‍ട്ടി സംസ്ഥാന സമിതി പെരുമാറ്റച്ചട്ടം നിശ്ചയിച്ചു. കാര്യങ്ങള്‍ പഠിക്കാതെ പ്രസ്താവനകള്‍ നടത്തരുത്. അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണം. നിവേദനം സ്വീകരിക്കാന്‍ എല്ലാ മന്ത്രിമാരുടേയും ഓഫീസുകളില്‍ സൗകര്യമുണ്ടാകണം. സന്ദര്‍ശക സമയത്ത് മന്ത്രിമാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ കാര്യങ്ങളാണ് മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലുണ്ടായ തോല്‍വിയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചു. വട്ടിയൂര്‍ക്കാവ്, പൂഞ്ഞാര്‍, പാലക്കാട് മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കാനാണ് തീരുമാനിച്ചത്. കെജെ തോമസ്, ബേബി ജോണ്‍, എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

ALSO READ  ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ എതിര്‍ത്ത് സി പി എം പോളിറ്റ്ബ്യൂറോ