കൊട്ടാരക്കരയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

Posted on: June 10, 2016 8:23 pm | Last updated: June 10, 2016 at 8:23 pm
SHARE

crimeകൊല്ലം: കൊട്ടാരക്കരയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കൊല്ലപ്പെട്ട ജോണിക്കുട്ടിയെ സുഹൃത്ത് പത്തനംതിട്ട കുമ്പഴ സ്വദേശി പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ജൂണ്‍ ഒന്നിനാണ് എന്‍എസ്എസ് കരയോഗത്തിന് സമീപത്ത് നിന്നും ജോണിക്കുട്ടിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അപകട മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സുഹൃത്തായ പ്രസാദ് നേരത്തെ കൊലപാതകക്കേസില്‍ പ്രതിയായിരുന്നുവെന്ന കണ്ടെത്തലാണ് കൊലപാതകമെന്ന സാധ്യതയിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്.

ജയിലില്‍ വെച്ചാണ് പ്രസാദും ജോണിക്കുട്ടിയും പരിചയപ്പെടുന്നത്. മദ്യവില്‍പനക്കാരനായിരുന്നു ജോണിക്കുട്ടി. മദ്യവില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മദ്യമൊഴിച്ച് കത്തിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here