റമസാനിലെ ആദ്യ വെള്ളിയാഴ്ച; പ്രാര്‍ഥനാഭരിതമായി പള്ളികള്‍

Posted on: June 10, 2016 4:33 pm | Last updated: June 10, 2016 at 10:07 pm
SHARE
CkB5flBXIAAThYp
വിശുദ്ധ ഹറമിൽ ജുമുഅ ഖുതുബ ശ്രവിക്കുന്ന വിശ്വാസികൾ

കോഴിക്കോട്: ഒരായിരം പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന വിശുദ്ധ റമസാനിലെ ആദ്യ വെള്ളിയാഴ്ച്ച ജുമുഅ നിസ്‌ക്കാരത്തിന് പള്ളികളില്‍ വന്‍തിരക്ക്. വളരെ നേരത്തെ തന്നെ വിശ്വാസികള്‍ പള്ളികളിലെത്തിയിരുന്നു. ഇഅ്ത്തിഖാഫിലും ഖുര്‍ആന്‍ പാരായണത്തിലുമായി അവര്‍ ജുമുഅ കാത്തിരുന്നു. നഗരത്തിലെ പല പള്ളികളിലും നമസ്‌കാരത്തിനെത്തിയവരുടെ നിര പള്ളിക്ക് പുറത്തേക്കും നീണ്ടിരുന്നു.

റംസാനിലെ പകലിരവുകള്‍ പരമാവധി പുണ്യകരമാക്കണമെന്നും വിചാരണനാളില്‍ റംസാന്‍ അനൂകൂലമായി സാക്ഷി നില്‍ക്കുന്ന വിധം റംസാനെ ഹൃദയത്തിലേറ്റണമെന്നും ഖത്വീബുമാര്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. റംസാന്റെ വിശുദ്ധിയെ ജീവിതത്തിലേക്കാവാഹിക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയാണ് വിശ്വാസിവൃന്ദം പള്ളികളില്‍ നിന്നിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here