സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ബലാത്സംഗത്തിനിരയായ സംഭവം: കെകെ രമ ഡിജിപിക്ക് പരാതി നല്‍കി

Posted on: June 10, 2016 12:35 pm | Last updated: June 10, 2016 at 6:21 pm

kk-ramaകൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ബലാത്സംഗത്തിനിരയായ സംഭവം അന്വേഷിച്ച് അടിയന്തിരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എംപി നേതാവ് കെകെ രമ ഡിജിപിക്ക് പരാതി നല്‍കി. എറണാകുളത്ത് ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റിലെ ഒരു നഴ്‌സിനെ അടുത്തുളള റയില്‍വേ ട്രാക്ക് പരിസരത്ത് കൂട്ട ബലാത്സംഗത്തിനിരയായി കണ്ടെത്തി ഐസിയുവില്‍ പ്രവേശിപ്പിച്ചുവെന്നും കേസ് പരാതിയില്ലാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത ഗൗരവമുളളതാണെന്നും ഇതു സംബന്ധിച്ച് അന്വേഷിച്ച് അടിയന്തിരമായി നടപടി എടുക്കണമെന്നും പരാതിയില്‍ പറയുന്നു.