പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തൊഴിലവസരം ശക്തിപ്പെടുത്തുമെന്ന്

Posted on: June 9, 2016 6:25 pm | Last updated: June 14, 2016 at 7:55 pm
SHARE

narendra modiദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇന്ത്യയും ഖത്വര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും സണ്‍ ഇന്റര്‍നാഷനല്‍ ട്രേഡിംഗ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്‌സ് ചെയര്‍മാനുമായ പത്മശ്രീ ഡോ. സുന്ദര്‍മേനോന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ തൊഴില്‍ ചെയ്യാന്‍ തയ്യാറായ യുവാക്കള്‍ക്ക് അതിനുള്ള അവസരം ഒരുക്കാനുള്ള പദ്ധതികള്‍ കണ്ടെത്താനാണ് മോദി ശ്രമിക്കുന്നത്. ഖത്വറുമായുണ്ടാക്കിയ തൊഴില്‍ നൈപുണ്യ വികസന കരാര്‍ ഇതിന് സഹായമാകുമെന്നും സുന്ദര്‍മേനോന്‍ പറഞ്ഞു.