Connect with us

Health

സൂക്ഷിക്കണം അനോഫിലസ് കൊതുകുകളെ

Published

|

Last Updated

കോഴിക്കോട്: മലേറിയ പരത്തുന്നത് അനോഫിലസ് കൊതുകുകളാണ്. ശുദ്ധ ജലത്തിലാണ് മുട്ടയിടുന്നത്. അത് കൊണ്ട് തന്നെ കിണറുകളിലും ഇത്തരം കൊതുകുകള്‍ കാണപ്പെടും. ഇവ രണ്ട് കിലേ മീറ്ററു വരെ ഓടിയെത്തും. സന്ധ്യാ സമയം കഴിഞ്ഞ് അര്‍ധ രാത്രി വരെ കൊതുകുകളെ കാണാം. അനോഫിലിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളുടെ മുട്ടകള്‍ 24 മണിക്കൂറിനകം വിരിയും. കൊതുകായി തീരാന്‍ 14 ദിവസം വരെ വേണം. ആഴം കുറഞ്ഞ കിണറുകളും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളും കൊതുക് പെരുകുന്നതിന് കാരണമാണ്. കൊതുകുകള്‍ കടിച്ച് മൂന്ന് ആഴ്കള്‍ കഴിഞ്ഞതിന് ശേഷമായിരിക്കും രോഗ ലക്ഷണങ്ങള്‍ കാണുക. വിറയലോടെയുള്ള പനി, പനി മാറുമ്പോള്‍ വല്ലാത്ത വിയര്‍പ്പ്, അസഹ്യമായ തലവേദന ഇതാണ് ലക്ഷണങ്ങള്‍.