Connect with us

Gulf

സഊദിയില്‍ മൊബൈല്‍ കടകളില്‍ സൗദി വല്‍ക്കരണം നടപ്പാക്കി; മന്ത്രി നേരിട്ട് പരിശോധനക്കിറങ്ങി

Published

|

Last Updated

ജിദ്ദ :മൊബൈല്‍ ഷോപ്പുകള്‍ സംബൂര്‍ണ്ണ സൗദിവല്‍ക്കരണം നടപ്പില്‍ വരുത്തുന്നതിന്റെ ഒന്നാം ഘട്ടം അവസാനിക്കുന്ന ദിവസമായ ഇന്നലെ ( റമളാന്‍ 1 )സൗദി തൊഴില്‍സാമൂഹ്യ ക്ഷേമ മന്ത്രി ഡോ: മുഫരിജ് അല്‍ ഹഖ്ബാനി നേരിട്ടിറങ്ങി ജിദ്ദയിലെ കടകളില്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

പരിശോധന ഭയന്ന് പല കടകളും അടച്ച് പൂട്ടി വിദേശികള്‍ രക്ഷപ്പെട്ടിട്ടുണ്ടായിരുന്നു . എന്നാല്‍ അടച്ചു പൂട്ടിയ കടകള്‍ക്ക് ബലദിയ ക്ലോസ്ഡ് സീല്‍ പതിച്ചിരിക്കുകയാണ് . പകുതി സൗദി വത്ക്കരണം പാലിക്കാത്ത പല കടകളും അടപ്പിച്ചിട്ടുമുണ്ട്.

ഏതു വിധേനയും നിയമം നടപ്പിലാക്കാനുള്ള അധികൃതരുടെ തീരുമാനം ഈ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള പതിനായിരക്കണക്കിനു വിദേശികളെ മറ്റു തൊഴില്‍ മേഖലകള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതരാക്കിത്തീര്‍ത്തിരിക്കുകയാണ് .കടകള്‍ അടക്കുന്നത് മൂലം ലക്ഷക്കണക്കിനു റിയാലിന്റെ മൊബൈല്‍ ആക്‌സസറീസ് സാധനങ്ങള്‍ കടകളില്‍ കടം കൊടുത്തത് തിരിച്ച് പിടിക്കാനാവാതെ മാര്‍ക്കറ്റിങ്ങിലുള്ളവരും പ്രയാസപ്പെടുകയാണ് .

റമളാന്‍ ഒന്നോടു കൂടെ മൊബൈല്‍ വില്‍പ്പന ,മെയിന്റനന്‍സ് മേഖലകളില്‍ പകുതി ജീവനക്കാര്‍ സൗദികളായിരിക്കണം എന്നായിരുന്നു തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ് . ദുല്‍ഹിജ്ജ ഒന്നോടു കൂടെ ( സെപ്തംബര്‍ 4 ) 100 ശതമാനം സൗദി വത്ക്കരണം നടപ്പില്‍ വരുത്തണമെന്നാണ് മുന്നറിയിപ്പ്.

Latest