രാമക്ഷേത്രം നിശ്ചയിച്ച സ്ഥലത്ത് തന്നെ നിര്‍മ്മിക്കുമെന്ന് അമിത് ഷാ

Posted on: June 7, 2016 8:32 pm | Last updated: June 8, 2016 at 11:12 am
SHARE

Amith sha...ലക്‌നൗ: അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും അയോധ്യയിലെ രാമക്ഷേത്രമുയര്‍ത്തി ബിജെപി രംഗത്ത്. രാമജന്മഭൂമി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ള വിഷയമാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ്. രാമക്ഷേത്രം നിശ്ചയിച്ച സ്ഥലത്തുതന്നെ പണിയും, ഒന്നുകില്‍ കോടതിയുടെ നിര്‍ദേശമനുസരിച്ച്, അല്ലെങ്കില്‍ പൊതു അഭിപ്രായ സമന്വയത്തിലൂടെയെന്ന് അമിത് ഷാ ലക്‌നൗവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here