Connect with us

Gulf

കപ്പുകളുടെ ശേഖരണവുമായി മലയാളി വിദ്യാര്‍ഥിനി

Published

|

Last Updated

വിവിധതരം കപ്പുകളുടെ ശേഖരവുമായി ശ്രദ്ധേയമാവുകയാണ് മലയാളി വിദ്യാര്‍ഥിനി. തിരുവനന്തപുരം വര്‍ക്കല സ്വദേശികളായ അബുദാബി ബനിയാസിലെ ഡോക്ടര്‍ ദമ്പതിമാരായ ഡോ. നിസാര്‍ അബ്ദുര്‍റഹ്മാന്‍, ഡോ. സിമി നിസാര്‍ എന്നിവരുടെ മകള്‍ ഇന്ത്യന്‍ സ്‌കൂള്‍ ആറാം ക്ലാസുകാരി വിദ്യാര്‍ഥിനി നേഹനിസാറാണ് ശ്രദ്ധേയമാകുന്നത്. വിവിധ രൂപത്തിലും, ഭാവത്തിലും, വലിപ്പത്തിലുമുള്ള കപ്പുകള്‍ ശേഖരിച്ചാണ് നേഹ വ്യത്യസ്ഥയാകുന്നത്. നേഹയുടെ ശേഖരത്തില്‍ 400 ഓളം കപ്പുകളുണ്ട്.
കൂടാതെ വ്യത്യസ്ത രാജ്യങ്ങളുടെ കപ്പുകള്‍, മൃഗങ്ങളുടെ രൂപത്തിലുള്ള കപ്പുകള്‍, നിറം മാറുന്ന മാജിക് കപ്പുകള്‍ തുടങ്ങിയ വ്യത്യസ്തങ്ങളായവയൊക്കെ ശേഖരത്തിലുണ്ട്. സ്‌കൂളില്‍ ആദ്യമായ നേഹയ്ക്ക് സമ്മാനം ലഭിച്ചത് കപ്പുകളായിരുന്നു. ഇതാണ് നേഹയെ കപ്പില്‍ ആകര്‍ഷിയായത്. സഹോദരിമാരായ നൈല, നൈമ എന്നിവരുടെ പിന്തുണയും നേഹക്കുണ്ട്. നേഹയുടെ വിനോദം അറിയുന്നബന്ധുക്കള്‍ കപ്പ് ചോക്ലേറ്റുമായാണ് നേഹയുടെ വീട്ടിലെത്തുന്നത്. കപ്പ് ശേഖരണത്തിന് പുറമെ ഡിസൈനിംഗിലും നേഹക്ക് താല്‍പര്യമുണ്ട്.