ഒരു റിയാല്‍ നോട്ട് ഒഴിവാക്കുന്നു

Posted on: June 4, 2016 5:48 pm | Last updated: June 4, 2016 at 5:48 pm
SHARE

riyalജിദ്ദ: ഒരു റിയാല്‍ നോട്ട് പ്രിന്റിംഗ് നിര്‍ത്താന്‍ സൗദി മോണിറ്ററി ഏജന്‍സി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പകരം ഒരു റിയാലിന്റെയും രണ്ട് റിയാലിന്റെയും വ്യത്യസ്ത ഹലാലകളുടെയും നാണയങ്ങള്‍ ഇറക്കാന്‍ പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതു ഗതാഗതത്തില്‍ കാര്യമായ പുരോഗതി വരാന്‍ സാധ്യതയുള്ളത് കൊണ്ടും നിലവില്‍ പബ്ലിക് പാര്‍ക്കിംഗ് പോലോത്തവക്കും ഭക്ഷണ പാനീയങ്ങള്‍ക്കും ഒരു റിയാലിനും അഞ്ച് റിയാലിനും ഇടയിലാണ് കൂടുതല്‍ ആവശ്യങ്ങള്‍ വരുന്നതെന്നതിനാല്‍ നാണയങ്ങള്‍ ഇറക്കുന്നത് കൂടുതല്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്.

ഒരു റിയാല്‍ നോട്ട് പ്രിന്റിംഗ് നിര്‍ത്തലാക്കാന്‍ രാജാവിന്റെ പ്രത്യേക അനുമതി ആവശ്യമാണ് .