നഗ്‌ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം; യുവാവ് അറസ്റ്റില്‍

Posted on: June 4, 2016 11:30 am | Last updated: June 4, 2016 at 11:30 am
SHARE

വളാഞ്ചേരി: നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം വളവന്നൂര്‍ കന്മനം സ്വദേശി മുഹമ്മദ് റാഷിദാ(25)ണ് അറസ്റ്റിലായത്. ഇരിങ്ങാവൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 2012 ജനുവരി 25ന് പരാതിക്കാരിയുടെ മകളുടെ നഗ്‌ന ചിത്രം വീട്ടമ്മയെ കാണിക്കുകയും ചിത്രം പുറത്ത് കാണിക്കാതിരിക്കാന്‍ മകള്‍ തനിക്ക് വഴങ്ങണമെന്നും ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിക്കുകയായിരുന്നു. 2015 വരെ പല അവസരത്തിലായി പ്രതി ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വീട്ടമ്മ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കന്മനം സ്വദേശിയായ മുഹമ്മദ് റാശിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി സി ഐ. കെ ജി സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here