കോഴിക്കോട് ടാങ്കറും പാല്‍ കൊണ്ടുപോകുന്ന ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Posted on: June 3, 2016 2:35 pm | Last updated: June 3, 2016 at 2:35 pm

accident-കോഴിക്കോട്: പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപം ഗ്യാസ് ടാങ്കര്‍ലോറിയും മില്‍മയുടെ പാല്‍ കൊണ്ടുപോകുന്ന ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. മില്‍മയുടെ വാഹനത്തിലെ ഡ്രൈവര്‍ക്കും സഹായിക്കുമാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.