കാലവര്‍ഷം കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted on: June 3, 2016 2:54 am | Last updated: June 3, 2016 at 2:54 am
SHARE

RAINന്യൂഡല്‍ഹി: ഈ വര്‍ഷം കാലവര്‍ഷം ചതിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയോ അതിലധികമോ മഴ ലഭിക്കാനുള്ള സാധ്യത 96 ശതമാനമാണെന്നും ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം രാജ്യം മുഴുവനും നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത മാസം ശരാശരി 107 സെന്റീ മീറ്റര്‍ മഴയും ആഗസ്റ്റില്‍ 104 സെന്റീ മീറ്റര്‍ മഴയും ലഭിക്കും. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 106 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിംഗ് റാത്തോഡ് പറഞ്ഞു. കാലവര്‍ഷം ചതിക്കാനുള്ള സാധ്യത രാജ്യത്ത് പൂജ്യം ശതമാനമാണന്നും. രാജ്യത്തുടനീളം ശരാശരി 96 സെന്റീ മീറ്റര്‍ മഴ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ വടക്കു പടിഞ്ഞാറന്‍ കാലവര്‍ഷം അടുത്ത് നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ എത്തും. കേരളത്തില്‍ മഴ ലഭിച്ചാല്‍ ഇതിന്റെ ഗുണം മറ്റു സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ധാന്യപ്പുരകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹരിയാനയിലും പഞ്ചാബിലും കഴിഞ്ഞ രണ്ട് വര്‍ഷം മണ്‍സൂണ്‍ കനത്തിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ഈ സംസ്ഥാനങ്ങളില്‍ 108 സെന്റീ മീറ്റര്‍ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here