ദൈവ നാമത്തില്‍ സഗൗരവം: സത്യപ്രതിജ്ഞയിലും വ്യത്യസ്തനായി പിസി ജോര്‍ജ്

Posted on: June 2, 2016 2:05 pm | Last updated: June 2, 2016 at 2:05 pm

pc-george22തിരുവനന്തപുരം: പൂഞ്ഞാറില്‍ ഇരു മുന്നണികളേയും മുട്ടുകുത്തിച്ച് സഭയിലെത്തിയ പിസി ജോര്‍ജ് സത്യപ്രതിജ്ഞയിലും വ്യത്യസ്തനായി. ദൈവ നാമത്തില്‍ സഗൗരവം പ്രതിജ്ഞ ചെയ്താണ് ജോര്‍ജ് വ്യത്യസ്തനായത്. ചില അംഗങ്ങള്‍ ദൈവ നാമത്തിലും ചിലര്‍ സഗൗരവ പ്രതിജ്ഞയും ചെയ്തപ്പോഴായിരുന്നു ജോര്‍ജിന്റെ ദൈവ നാമത്തില്‍ സഗൗരവമുള്ള പ്രതിജ്ഞ.

നിയമസഭയില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് പിസി ജോര്‍ജ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. ശരിയായ കാര്യങ്ങള്‍ പറയും. ഒരു മുന്നണിയുമായും ബന്ധമുണ്ടാകില്ല. സ്വതന്ത്രനായി തന്നെ നിലനില്‍ക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഐക്യകണ്‌ഠേനയാണ് നടക്കേണ്ടതെന്നും ജോര്‍ജ് വ്യക്തമാക്കി.

മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി നിയമസഭയിലെത്താന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമാണ്. പൂഞ്ഞാറിലെ ജനങ്ങളുടെ മനസ് കേരളത്തിലെ ശരാശരി ജനങ്ങളുടെ മനസാണ്. മൂന്നു മുന്നണികളുടെ തെറ്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആളുവേണമെന്ന ജനങ്ങളുടെ ചിന്തയാണ് വന്‍ ഭൂരിപക്ഷത്തോടെയുള്ള തന്റെ വിജയമെന്നും പിസി ജോര്‍ജ് പറഞ്ഞു.