Connect with us

National

സസ്‌പെന്റ് ചെയ്യപ്പെട്ട പോലീസുകാരന്റെ വെടിയേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

Published

|

Last Updated

hootചണ്ഡീഗഡ്: സസ്‌പെന്റെ ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്പില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഹരിയാനയിലെ പല്‍വല്‍ ജില്ലയിലാണ് സംഭവം. എഎസ്‌ഐയായിരുന്ന യഹിയ ഖാനാണു വെടിവയ്പ് നടത്തിയതെന്നു പോലീസ് അറിയിച്ചു. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍ തോക്കെടുത്ത് കുടുംബാംഗങ്ങള്‍ക്കു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ദീന്‍ മുഹമ്മദ് (65), ഇയാളുടെ മകന്‍ റസാഖ്, ബന്ധുക്കളായ ഹാമിദ് ഖാന്‍, നസീം എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. യഹിയ ഖാനും ദീന്‍ മുഹമ്മദും ബന്ധുക്കളാണെന്നും പോലീസ് അറിയിച്ചു.

യഹിയ ഖാനെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് 2014 നവംബറില്‍ യഹിയ ഖാനെ സസ്‌പെന്റ്് ചെയ്തത്.