ഇന്ത്യന്‍ കോഫി ഹൗസില്‍ മലബാര്‍ സ്‌നാക്‌സ് ഫെസ്റ്റ്

Posted on: May 25, 2016 8:14 pm | Last updated: May 25, 2016 at 8:14 pm
indian coffee
മലബാര്‍ സ്‌നാക്‌സ് ഫെസ്റ്റിലെ ജേതാവിന് ഉപഹാരം നല്‍കുന്നു

ദോഹ: ഇന്ത്യന്‍ കോഫി ഹസില്‍ മലബാര്‍ സ്‌നാക്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രാഥമിക മത്സരത്തില്‍ പങ്കെടുത്ത സ്ത്രീകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട എട്ടു പേരായിരുന്നു അവസാന റൗണ്ടില്‍ പലഹാരങ്ങളുമായി എത്തിയത്.
കോഫി ഹൗസ് പ്രതിനിധികള്‍ വിധിനിര്‍ണയിച്ച മത്സരത്തില്‍ സുമയ്യ തസീം ഒന്നാം സ്ഥാനവും നബീല മശ്ഹൂദ് രണ്ടാം സ്ഥാനവും നേടി. പങ്കെടുത്ത എല്ലാവരുടെയും കൈപ്പുണ്യത്തെ വിധികര്‍ത്താക്കള്‍ പ്രശംസിച്ചു. കണ്ണൂരില്‍ റേഡിയോ മാംഗോ അവതാരകനായിരുന്ന ആര്‍ ജെ സൂരജ് പരിപാടി നിയന്ത്രിച്ചു. തുടര്‍ന്നും ഇത്തരം മത്സരങ്ങളുള്‍ നടത്തുമെന്ന് മാനേജര്‍ ആസാദ് പറഞ്ഞു.