Connect with us

Gulf

വ്യാജ എ ടി എം കാര്‍ഡ് നിര്‍മിച്ച പ്രതികള്‍ക്ക് മൂന്നു വര്‍ഷം തടവ്

Published

|

Last Updated

ദോഹ: അംഗീകാരമില്ലാതെ എ ടി എം കാര്‍ഡ് നിര്‍മാണം നടത്തിയ കേസില്‍ രണ്ടു പ്രതികളെ മൂന്നു വര്‍ഷം തടവിനും 20,000 റിയാല്‍ പിഴയൊടുക്കാനും ദോഹ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. മെഷീനുകള്‍ ഉപയോഗിച്ചാണ് മൊറോക്കോ സ്വദേശികളായ പ്രതികള്‍ എ ടി എം കാര്‍ഡ് നിര്‍മിച്ചിരുന്നതെന്ന് അല്‍ റായ അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ പ്രതികളെ നാടുകടത്താനും കോടതി ശിക്ഷിക്കുന്നു. കാര്‍ഡ് നിര്‍മാണം സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിക്കപ്പെട്ടത്. സൗഹൃദഭാവേന സൂഖ് വാഖിഫില്‍ പ്രതികളുടെ അടുത്തെത്തിയ അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. സാമ്പത്തികം ആവശ്യമായി വന്ന പ്രതികള്‍ പണമുണ്ടാക്കുന്നതിനു വേണ്ടിയാണ് അവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം ആരംഭിച്ചത്. വ്യാജ എ ടി എം കാര്‍ഡുകള്‍ വില്‍ക്കാനുള്ള സന്നദ്ധത ഇവര്‍ സന്നദ്ധത അറിയിച്ചു. 7,000 റിയാലാണ് അവര്‍ ആവശ്യപ്പെട്ടത്. ഉയര്‍ന്ന നിലവാരത്തിലുള്ള കാര്‍ഡ് എങ്ങനെ ഉപയോഗിക്കാം എന്നും പ്രതികള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാര്‍ഡുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന മറ്റു സാമഗ്രികളും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.