റമസാനില്‍ യുഎഇയില്‍ പൊതുമേഖലാ ജോലി സമയം രാവിലെ ഒമ്പത് മുതല്‍ ഉച്ച രണ്ട് വരെ

Posted on: May 23, 2016 3:31 pm | Last updated: May 23, 2016 at 3:31 pm

ദുബൈ: റമസാന്‍ കാലത്ത് യുഎഇയിലെ പൊതുമേഖലയിലെ ജോലിസമയം പ്രഖ്യാപിച്ചു. രാവിലെ ഒമ്പത് മുതല്‍ ഉച്ച രണ്ട് വരെ ആയിരിക്കുമെന്ന് മാനവശേഷി ഫെഡറല്‍ അതോറിറ്റി വ്യക്തമാക്കി.

റമസാന്‍ പ്രമാണിച്ച് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി എമിറേറ്റിലെ ഭരണാധികാരികള്‍ തുടങ്ങിയവര്‍ക്ക് ആശംസകള്‍ അറിയിച്ചു.