കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച നിലയില്‍

Posted on: May 23, 2016 9:36 am | Last updated: May 23, 2016 at 9:36 am

കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. തൃശൂര്‍ സ്വദേശി കെ. ശിവദാസന്‍ ആണ് മരിച്ചത്. രാവിലെ ജോലിക്കെത്തിയ ഉദ്യോഗസ്ഥരാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം വെടിയേറ്റതെങ്ങനെയാണെന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.