Connect with us

National

മഴവെള്ളം സംഭരിക്കാന്‍ ജനം മുന്നിട്ടിറങ്ങണമെന്ന് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: കാലവര്‍ഷമാരംഭിക്കുമ്പോള്‍ ശീലമാക്കേണ്ട ജലസംരക്ഷണത്തിലൂന്നി പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത്. രാജ്യം കൊടും വരള്‍ച്ചയിലും ഉഷ്ണക്കാറ്റിലും ദുരിതമനുഭവിക്കുന്ന പശ്ചാത്തലം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിമാസ റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രിയുടെ സംസാരം. ഓരോ തുള്ളി ജലവും ദൈവത്തിന്റെ വരദാനമാണ്.
അതുകൊണ്ട് ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ലഭിക്കുന്ന മഴവെള്ളത്തിന്റെ ഒരോ തുള്ളിയും സംഭരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ സമയമായി. ഇതിനായി സേവ് വാട്ടര്‍ അഭിയാന്‍ പോലുള്ള മുന്നേറ്റം ആവശ്യമാണ്. ഇത് സര്‍ക്കാറിനോ രാഷ്ട്രീയക്കാര്‍ക്കോ മാത്രം യാഥാര്‍ഥ്യമാക്കാനാകില്ല. പൊതുജനം മുന്നിട്ടറങ്ങണമെന്നും മോദി പറഞ്ഞു. “പണരഹിത സമൂഹം” എന്ന ആശയത്തിന്റെ പ്രധാന്യത്തെ കുറിച്ചും റേഡിയോ പരിപാടിയില്‍ മോദി വാചാലനായി. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഉഷ്ണക്കാറ്റ് അനുഭവപ്പെട്ടതായി മോദി പറഞ്ഞു. ഇത് കാരണം മനുഷ്യന്‍ മാത്രമല്ല പക്ഷിമൃഗാദികളും പ്രയാസമനുഭവിച്ചു. വനനശീകരണം ഇത്തരത്തില്‍ തുടര്‍ന്നാല്‍ അത് മനുഷ്യന്റെ നാശത്തിന്റെ പാതയായിരിക്കുമെന്നും തന്റെ അരമണിക്കൂര്‍ പ്രക്ഷേപണത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. വനസംരക്ഷണവും ജലസംഭരണവും ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.
രാജ്യത്തെ സുതാര്യമാക്കുന്നതിനായി പഴയ ചില രീതികള്‍ തിരികെ കൊണ്ടുവരേണ്ടതുണ്ട്. രൂപ ഉപയോഗിക്കാതെയുള്ള സാമ്പത്തിക ഇടപാടിലൂടെ രാജ്യത്തെ കള്ളപ്പണ വ്യാപനം തടായാനാകുമെന്നും പ്രധാന മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Latest