തോല്‍പിച്ചത് പാര്‍ട്ടിയെന്ന് ശോഭ സുരേന്ദ്രന്‍

Posted on: May 22, 2016 12:55 pm | Last updated: May 23, 2016 at 9:14 am

SOBHA SURENDRANപാലക്കാട്: പാലക്കാട് തന്നെ ബോധപൂര്‍വം തോല്‍പ്പിക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാവും പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ശോഭ സുരേന്ദ്രന്‍. ബി.ജെ.പി അധ്യക്ഷന്‍ അമിതാ ഷാക്കാണ് ശോഭ തന്റെ തോല്‍വി സംബന്ധിച്ച പരാതി നല്‍കിയത്. മലമ്പുഴ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിനെതിരെയാണ് ശോഭ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. നിലവില്‍ ദേശീയ നിര്‍വാഹക സമിതി അംഗമാണ് ശോഭ സുരേന്ദ്രന്‍.

തന്നെ തോല്‍പ്പിക്കുന്നതിനായി വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി സി.കൃഷ്ണകുമാര്‍ ഒത്തുകളിച്ചു. പാലക്കാടുള്ള പ്രവര്‍ത്തകരെ മലമ്പുഴയിലെ പ്രചരണത്തിനായി സി.കൃഷ്ണകുമാര്‍ കൊണ്ടുപോകുകയായിരുന്നു. ഇത് പാലക്കാട്ടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പാലക്കാട് നിയോജക മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ച വെക്കാന്‍ ശോഭ സുരേന്ദ്രന് കഴിഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ഷാഫി പറമ്പില്‍ വിജയിച്ച മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ശോഭ സുരേന്ദ്രന്‍.