കൊച്ചിയിലെ അമോണിയ ചോര്‍ച്ച നിയന്ത്രണവിധേയം

Posted on: May 20, 2016 11:27 pm | Last updated: May 21, 2016 at 12:06 pm

കൊച്ചി: ചമ്പക്കരയില്‍ ബാര്‍ജില്‍ നിന്നുള്ള അമോണിയ വൈറ്റില തൈക്കൂടത്ത് ചോര്‍ന്നു. ചോര്‍ച്ച നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ഏലൂര്‍ ഫാക്ടറിയിലേക്ക് ബാര്‍ജില്‍ കൊണ്ടുപോവുകയായിരുന്ന അമോണിയയാണ് ചോര്‍ന്നത്. 96 ടണ്‍ അമോണിയയാണ് ബാര്‍ജിലുള്ളത്. വൈകീട്ട് ആറ് മണിയോടെ കണ്ടെത്തിയ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം വിദഗ്ദസംഘം തുടരുകയാണ്.

അതേസമയം,വിഷവാതക വിഭാഗത്തില്‍പെടുന്ന അമോണിയ അല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവിദഗ്ദര്‍ അറിയിച്ചു.