സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ശനിയാഴ്ച

Posted on: May 20, 2016 9:11 pm | Last updated: May 20, 2016 at 9:11 pm

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ശനിയാഴ്ച. ഉച്ചയ്ക്ക് 12 ന് ഫലം പ്രഖ്യാപിക്കും. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in നിന്നും വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. പരീക്ഷാ ഫലം ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്ന് നേരത്തേ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉറപ്പുനല്‍കിയിരുന്നു. ഈ വര്‍ഷം 10,67,900 വിദ്യാര്‍ഥികളാണ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡല്‍ഹിയില്‍നിന്നും വിദേശത്തുള്ള സ്‌കൂളുകളില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. ഭിന്നശേഷിക്കാരായ 1,921 വിദ്യാര്‍ഥികളും പരീക്ഷയെഴുതിയിട്ടുണ്ട്.