Connect with us

Eranakulam

പാര്‍ട്ടിക്ക് പോലും വേണ്ടത്തവന്‍ എന്ന പ്രചാരണം പ്രതികൂലമായി : കെ ബാബു

Published

|

Last Updated

കൊച്ചി: പാര്‍ട്ടിക്ക് പോലും വേണ്ടാത്തവന്‍ എന്ന പ്രചാരണം പ്രതികൂലമായി ബാധിച്ചെന്ന് കെ ബാബു. കെ പി സി സി പ്രസിഡണ്ടിന്റെ എതിര്‍പ്പ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ നിലപാട് സി പി എമ്മും ബി ജെ പിയും ഭംഗിയായി ഏറ്റെടുക്കുകയായിരുന്നു.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളില്‍ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ സ്വാധീന മേഖലകളില്‍ നല്ല രീതിയില്‍ വോട്ട് നേടാന്‍ സാധിച്ചു. എന്നാല്‍ ന്യൂനപക്ഷ മേഖലകളില്‍ ഇതുണ്ടായിട്ടില്ല. ബാറുടമകളുടെ സ്വാധീനം ഏറ്റവുമധികം പ്രകടമായ മണ്ഡലമാണ് തൃപ്പൂണിത്തുറയെന്നും അദ്ദേഹം പറയുന്നു.

Latest