പശ്ചിമ ബംഗാളില്‍ മികച്ച മുന്നേറ്റവുമായി മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്

Posted on: May 19, 2016 5:56 pm | Last updated: May 19, 2016 at 5:56 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മികച്ച മുന്നേറ്റവുമായി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 294 മണ്ഡലങ്ങളില്‍ 212 ഉം പിടിച്ചടക്കിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. 2011ലെ 184 സീറ്റില്‍ നിന്നും 212ലേക്ക് കുതുച്ചു ചാടിയാണ് മമത നിലനിര്‍ത്തിയത്. ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യവുമായെത്തിയ സിപിഐഎമ്മിന് അടി തെറ്റി. കഴിഞ്ഞ തവണ 40 സീറ്റുകള്‍ നേടിയ സിപിഐഎം നിന്ന് 29 ലേക്ക് വീണു. എന്നാല്‍ കമ്മ്യൂണിസ്റ്റ് സഖ്യം കോണ്‍ഗ്രസിന്റെ സ്ഥിതി മെച്ചപ്പെടുത്തി. 42 സീറ്റായിരുന്നു കഴിഞ്ഞ തവണയെങ്കില്‍ ഇക്കുറിയും അത് 46ലേക്ക് ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ബിജെപി അഴ് സീറ്റില്‍ മുന്നിട്ടുനിന്നു.

ലീഡ് നില

തൃണമൂല്‍ കോണ്‍ഗ്രസ് 212
സിപിഐഎം29
കോണ്‍ഗ്രസ് 46
ഫോര്‍വേഡ് ബ്ലോക്ക്
ബിജെപി7

2011ലെ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം

തൃണമൂല്‍ കോണ്‍ഗ്രസ് 184
കോണ്‍ഗ്രസ് 42
സിപിഐഎം40
ഫോര്‍വേഡ് ബ്ലോക്ക് 11