ആര്‍എസ്പിക്ക് കനത്ത തിരിച്ചടി; മുഴുവന്‍ സീറ്റുകളില്‍ തോറ്റു

Posted on: May 19, 2016 2:58 pm | Last updated: May 20, 2016 at 1:57 pm

RSP-Officeതിരുവനന്തപുരം: മുന്നണി മാറിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളും തോറ്റു. ഇരവിപുരത്ത് സംസ്ഥാന സെക്രട്ടറി എഎ അസീസ്, കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍, ചവറയില്‍ മന്ത്രി ഷിബു ബേബി ജോണ്‍, കൈയ്പ്പമംഗലത്ത് പിഎസ്‌യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ എംടി മുഹമ്മദ് നഹാസ് എന്നിവരാണ് പരാജയപ്പെട്ടത്.

അസീസിനെ സിപിഎമ്മിന്റെ എം നൗഷാദാണ് പരാജയപ്പെടുത്തിയത്. കുന്നത്തൂരില്‍ ആര്‍എസ്പിയില്‍നിന്നും പുറത്തുപോയ കോവൂര്‍ കുഞ്ഞുമോനാണ് വിജയിച്ചത്. ചവറയില്‍ മന്ത്രി ഷിബു ബേബി ജോണിനെ സിഎംപിയുടെ എന്‍ വിജയന്‍ പിള്ളയാണ് പരാജയപ്പെടുത്തിയത്. കൈയ്പ്പമംഗലത്ത് സിപിഐ സ്ഥാനാര്‍ഥി ഇടി ടൈസണ്‍ മാസ്റ്റര്‍ വിജയിച്ചു.