സിറാജ് ദിനപത്രത്തിന് ദുബൈ പോലീസിന്റെ ആദരം

Posted on: May 18, 2016 7:43 pm | Last updated: May 18, 2016 at 7:43 pm

sirajദുബൈ: സിറാജ് ദിനപത്രത്തിന് ദുബൈ പോലീസിന്റെ ആദരം. ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ രാജകുടുംബാംഗം ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമില്‍ നിന്ന് സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി അനുമോദന പത്രം ഏറ്റുവാങ്ങി. ദുബൈ പോലീസ് ഡെപ്യൂട്ടി കമാണ്ടന്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് റഫീഅ്, ട്രാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ എഞ്ചി. മുഹമ്മദ് സൈഫ് അല്‍ സഫീന്‍, മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് ബിന്‍ ഫഹദ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ദുബൈ പോലീസ് നടത്തുന്ന സാമൂഹിക സുരക്ഷാ ട്രാഫിക് പരിപാടികളില്‍ പങ്കാളിത്തം വഹിച്ചതിനാണ് ആദരം. പ്രാദേശിക മാധ്യമങ്ങള്‍ക്കൊപ്പമാണ് സിറാജ് ദിനപത്രത്തെയും ആദരിച്ചിരിക്കുന്നത്. വിദേശ മാധ്യമങ്ങളില്‍ നിന്ന് സിറാജ് ദിനപത്രം മാത്രമാണ് ആദരവിന് അര്‍ഹമായത്.