എല്‍ഡിഎഫ് വിജയിക്കുമെന്ന് കണ്ടപ്പോഴുളള കളളപ്രചാരണമെന്ന് എംവി ജയരാജന്‍

Posted on: May 18, 2016 7:40 pm | Last updated: May 19, 2016 at 12:19 am

mv-jayarajan1 (1)കണ്ണൂര്‍: സിപിഐഎം കള്ളവോട്ട് ചെയ്യില്ലെന്ന് എംവി ജയരാജന്‍. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കണ്ടപ്പോഴുളള കള്ളപ്രചാരണം മാത്രമാണിതെന്ന് എംവി ജയരാജന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തെരഞ്ഞടുപ്പ് കമ്മീഷന്റെ ദൃശ്യങ്ങളിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്. ഒരേ ആളുകള്‍ തന്നെ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

അതേസമയം ധര്‍മടം പഞ്ചായത്തില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ ജനാധിപത്യ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. പാര്‍ട്ടിയുടെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെയുള്ളവരാണ് കള്ളവോട്ട് ചെയ്തതെന്നും മറ്റു പഞ്ചായത്തുകളിലും വന്‍ തോതില്‍ കള്ളവോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന ആക്ഷേപമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.