ആറന്മുള മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍

Posted on: May 18, 2016 3:36 pm | Last updated: May 18, 2016 at 3:36 pm
SHARE

ആറന്മുള: ആറന്മുള മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാണിജ്യ നികുതി ഓഫീസറുടെ കാര്യാലയത്തിലാണ് പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പരാതിയുമായി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ സുരക്ഷിതമായല്ല സൂക്ഷിച്ചതെന്ന് ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി.കടുത്ത മത്സരം നടക്കുന്ന ആറന്‍മുള മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജും യു.ഡി.എഫ് സ്ഥാനാര്‍ഥി ശിവദാസന്‍ നായരും ബി.ജെ.പി സ്ഥാനാര്‍ഥി എം.ടി രമേശുമാണ്.