Connect with us

National

രഘുറാം രാജനിലൂടെ സുബ്രഹ്മണ്യന്‍ സ്വാമി ലക്ഷ്യമിടുന്നത് ജെയ്റ്റിലിയെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി :റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ വിമര്‍ശക്കുന്നതിലൂടെ സുബ്രഹ്മണ്യന്‍ സ്വാമി ലക്ഷ്യമിടുന്നത് അരുണ്‍ ജെയ്റ്റിലിയെ ആണെന്ന് കോണ്‍ഗ്രസ്. ധനകാര്യമന്ത്രാലയത്തെ വിമര്‍ശിക്കാന്‍ രഘുറാം രാജനെ കേവലം കാരണമാക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്നലെയാണ് രഘുറാം രാജനെ ഉടനടി നീക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുബ്രഹ്മണ്യന്‍ സ്വാമി കത്തയച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താറുമാറാക്കിയത് രഘുറാം രാജനാണെന്നും കത്തില്‍ പറഞ്ഞിരുന്നു. മാനസികമായി പൂര്‍ണ ഭാരതീയനല്ലെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു രഘുറാം രാജന്റെ മൂന്നുവര്‍ഷത്തെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കെയാണു സുബ്രഹ്മണ്യന്‍ സ്വാമി രൂക്ഷ വിമര്‍ശനവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. രഘുറാം രാജന്റെ തീരുമാനങ്ങള്‍ ചെറുകിട ഇടത്തരം വ്യാപാര സംരഭങ്ങള്‍ക്ക് തിരിച്ചടിയാകുന്നുവെന്നും ഇത് രാജ്യത്തെ തൊഴിലില്ലായ്മയിലേക്ക് നയിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി കത്തില്‍ ആരോപിച്ചിരുന്നു. രഘുറാം രാജനെ ചിക്കാഗോയിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞയാഴ്ചയും സുബ്രഹ്മണ്യന്‍ സ്വാമി പ്രസ്താവനയിറക്കിയിരുന്നു.

Latest