കേരളത്തില്‍ ശുദ്ധവായു കിട്ടുന്നത് പത്തനംതിട്ടയിലും കൊല്ലത്തും

Posted on: May 18, 2016 9:41 am | Last updated: May 18, 2016 at 9:41 am

fresh air2പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും നല്ല ശുദ്ധവായു ലഭിച്ചിരുന്ന കേരളത്തില്‍ ഇപ്പോള്‍ വായു മലിനീകരണ തോത് വര്‍ധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു എച്ച് ഒ)യുടെ പഠന റിപ്പോര്‍ട്ട്. 122 നഗരങ്ങളില്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. 2014ലെ പഠനത്തില്‍ ഇന്ത്യയിലെ ഏറ്റവും ശുദ്ധവായു ലഭിച്ചിരുന്നത് പത്തനംതിട്ട ജില്ലയിലായിരുന്നു. ഇത്തവണ നടത്തിയ പഠനത്തില്‍ അന്തരീക്ഷത്തില്‍ 23 ശതമാനത്തോളം അന്തരീക്ഷ മലിനകരണമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്.
ഇന്ത്യക്ക് പുറമെ 4200ഓളം നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇറാന്‍ പ്രവിശ്യയിലെ സാബോ നഗരത്തിലാണ് ഏറ്റവും മോശം വായു ലഭിക്കുന്ന നഗരമായി കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് ചതുരശ്ര ഘനമീറ്ററില്‍ വായുവില്‍ വര്‍ഷം ശരാശരി 10 മൈക്രോ ഗ്രാമില്‍ക്കൂടുതല്‍ സൂഷ്മ ധൂളികള്‍ കാണാന്‍ പാടില്ലെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഏറ്റവും നല്ല ശുദ്ധവായുലഭിക്കുന്ന നഗരം തെസ്പൂര് ആണ്.
രണ്ടാം സ്ഥാനം പത്തനംതിട്ടയും, മൂന്ന് കൊല്ലം ജില്ലയുമാണ്. കൊച്ചിയുടെ വായുമലിനീകരണ തോത് 38 മൈക്രോ ഗ്രാം ആണ്. കോഴിക്കോട് 30,കോട്ടയം-30, തിരുവനന്തപുരം-29, ആലപ്പുഴ-27, കൊല്ലം- 22, പത്തനംതിട്ട-12 എന്നിങ്ങയാണ് സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ വായു മലിനീകരണ തോത്.
ഡീസല്‍ വാഹനങ്ങളുടെ വര്‍ധനയും വ്യാവസായിക സ്ഥാപനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുകയുമാണ് വായു മലിനകരണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.