Connect with us

National

ബീഹാര്‍ എംഎല്‍എ മനോരമ ദേവി കീഴടങ്ങി

Published

|

Last Updated

ഗയ: വാഹനം മറി കടന്നതിന് പത്തൊമ്പതുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ റോക്കി യാദവ് അറസ്റ്റിലായതിന് പിന്നാലെ ഒളിവില്‍ പോയ ജെഡിയു എംഎല്‍എ മനോരമ ദേവി കീഴടങ്ങി. ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ടുണ്ടായിരുന്നു. മനോരമ ദേവിയുടെ അനുഗ്രഹ് പുരിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തിരുന്നു. സമ്പൂര്‍ണ മദ്യനിരോധനമുള്ള ബീഹാറില്‍ മദ്യക്കുപ്പികള്‍ കണ്ടെടുത്തതിനാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ തടവും പത്തു ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം മനോരമ ദേവി ഒളിവിലായിരുന്നു. 14 ദിവസത്തേക്ക് പൊലീസ് റിമാന്റ് ചെയ്തു. സംഭവത്തില്‍ ഞാന്‍ പ്രതിയല്ലെന്നും എന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും മനോരമ ദേവി പറഞ്ഞു. പ്രമുഖ വ്യവസായിയുടെ മകനാണ് കൊല്ലപ്പെട്ടത്. മനോരമ ദേവിയുടെ ഭര്‍ത്താവ് ബിന്ദി യാദവും ജയിലിലാണ്. മനോരമയെ ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.