താമര കുളത്തില്‍ തന്നെ വാടുമെന്ന് വിഎസ്

Posted on: May 16, 2016 4:55 pm | Last updated: May 17, 2016 at 9:21 am

vs-achuthanandanആലപ്പുഴ: ബിജെപിയുടെ താമര കുളത്തില്‍ തന്നെ വാടുമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ്. സ്വന്തം മണ്ഡലമായ മലമ്പുഴയില്‍ നല്ല വിജയം ഉണ്ടാവുമെന്നും വിഎസ് പറഞ്ഞു.

മലമ്പുഴയില്‍ നിന്ന് തിരിച്ച അദ്ദേഹം ആലുവ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചതിനുശേഷമാണ് പുന്നപ്രയില്‍ എത്തിയത്. ഭാര്യയും മകനും ഒപ്പം ഉണ്ടായിരുന്നു. വിഎസിനെ കാത്ത് വന്‍ മാധ്യമപ്പട തന്നെ പുറത്തുണ്ടായിരുന്നു. എന്നാല്‍, ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറഞ്ഞ അദ്ദേഹം അവിടെ നിന്നും മടങ്ങി.