ഇടതുമുന്നണി അടുത്ത അഞ്ചുവര്‍ഷവും പ്രതിപക്ഷത്തെന്ന് എ. കെ. ആന്റണി

Posted on: May 16, 2016 10:44 am | Last updated: May 16, 2016 at 10:44 am

തിരുവനന്തപുരം: ഇടതുമുന്നണി അടുത്ത അഞ്ചുവര്‍ഷവും പ്രതിപക്ഷത്തെന്ന് എ. കെ. ആന്റണി. യുഡിഎഫ് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തും. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും ആന്റണി പറഞ്ഞു.
ഇക്കുറിയും പതിവ് തെറ്റിക്കാതെ എ. കെ ആന്റണി വോട്ട് രേഖപ്പെടുത്തി. എംഎം ഹസനൊപ്പം വോട്ട് ചെയ്യാനെത്തുകയെന്ന പതിവ് അദ്ദേഹം ഇത്തവണയും തെറ്റിച്ചില്ല. തിരുവനന്തപുരത്ത് ജഗതി സ്‌കൂളിലാണ് അദ്ദേഹം കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയത്. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശിവകുമാറും അദ്ദേഹത്തെ അനുഗമിച്ചിരുന്നു